കോഴിക്കോട്: ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്റെ നോര്‍ത്ത്‌സോണ്‍ കോണ്‍ഫറന്‍സ് ഓര്‍ഗനം (ORGANUM 2022) നാളെ വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കിലെ അന്തര്‍ദേശീയ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുമെന്ന് ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ഷാജിക്കുട്ടി അധ്യക്ഷത വഹിക്കും. സച്ചിന്‍ദേവ് എം.എല്‍.എ മുഖ്യാതിഥിയാകും. കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി. കൃഷ്ണന്‍ (എഫ്.എ.സി), കോഴിക്കോട് ഡി.എം.ഒ (ഹോമിയോ) ഡോ. കവിതാ പുരുഷോത്തമന്‍, കെ.ജി.എച്ച്.എം.ഒ പ്രതിനിധി അജിത്ത്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് നടക്കുന്ന ശാസ്ത്രീയ സെമിനാറില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രശസ്ത ഹോമിയോപ്പതി വിദഗ്ധന്‍ ഡോ. സപ്തര്‍ഷി ബാനര്‍ജി ‘കുട്ടികളിലുള്ള സ്വഭാവ വൈകല്യങ്ങളും കൂടാതെ ചര്‍മ രോഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിക്കും. ശേഷം സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിക്കാണിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഐ.എച്ച്.എം.എ സംസ്ഥാന സെക്രട്ടറി ഡോ. കൃഷ്ണകുമാര്‍, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് റാഷിദ്.പി, കോണ്‍ഫറന്‍സ് ഡയരക്ട ര്‍ ഡോ.റംസല്‍.ടി എന്നിവരും സംബന്ധിച്ചു.