അതിജീവിതയോട് മോശമായി പെരുമാറി: സസ്‌പെന്‍ഷന് പിന്നാലെ എ.എസ്.ഐക്ക് എതിരേ പോക്സോ കേസ്

അതിജീവിതയോട് മോശമായി പെരുമാറി: സസ്‌പെന്‍ഷന് പിന്നാലെ എ.എസ്.ഐക്ക് എതിരേ പോക്സോ കേസ്

സുല്‍ത്താന്‍ ബത്തേരി: വയനാട് അമ്പലവയലില്‍ എസ്.ടി വിഭാഗത്തില്‍പ്പെട്ട 17കാരിയായ പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ എ.എസ്.ഐക്ക് എതിരേ സസ്‌പെന്‍ഷന് പിന്നാലെ പോക്സോ കേസ്. അമ്പലവയല്‍ എ.എസ്.ഐ ബാബു ടി.ജിക്കെതിരേയാണ് കേസെടുത്തത്. തെളിവെടുപ്പിന് വേണ്ടി പോലിസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്ക് 17കാരിയെ കൊണ്ടുപോയപ്പോളാണ് എ.എസ്.ഐ മോശമായി പെരുമാറിയതും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു.

എസ്.ഐ സോബിനും വനിതാ പോലിസ് ഉദ്യോഗസ്ഥയ്ക്കും എതിരേ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പോലിസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരെയും അന്വേഷണത്തിന് ഉത്തരവിട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *