കോഴിക്കോട്: സഹകാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ നടത്തുന്ന 69ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം 12ന് വൈകീട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍. സദാനന്ദനും സെക്രട്ടറി ശശി പന്തീരടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയരക്ടര്‍ സതീഷ് മറാത്തെ ഉദ്ഘാടനം ചെയ്യും. എന്‍. സദാനന്ദന് അധ്യക്ഷത വഹിക്കും. സഹകാര്‍ ഭാരതി ദേശീയ സഹകരണ സമ്പര്‍ക്ക് പ്രമുഖ് യു.കൈലാസ് മണി ആശംസ നേരും. സഹകാര്‍ ഭാരതി ദേശീയസമിതി അംഗം അഡ്വ. കെ. കരുണാകരന് വിഷയാവതരണം നടത്തും. സഹകാര്‍ ഭാരതി സംസ്ഥാന അധ്യക്ഷന്‍ പി. സുധാകരന് മോഡറേറ്ററായിരിക്കും. സി.എന്‍ വിജയകൃഷ്ണന്, അഡ്വ. ജി.സി പ്രശാന്ത്, രമേശന് പാലേരി എന്നിവര്‍ സംസാരിക്കും. ശശി പന്തീരടി സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി ടി.പ്രയാഗ് നന്ദിയും പറും. വാരാഘോഷത്തിന്റെ ഭാഗമായി ‘ഹ്രസ്വകാല സഹകരണ വായ്പാ സംവിധാനം ത്രിതലമോ ദ്വിതലമോ’ എന്ന സെമിനാര്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാവന സുമേഷും പങ്കെടുത്തു.