കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് വരവേള്‍പ്പിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തില്‍ നടക്കും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ:എന്‍.തേജ് ലോഹിത് റെഡ്ഢി, മേയര്‍ ബീനാ ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.