കോഴിക്കോട്: ലോക പ്രമേഹ രോഗദിനമായ നവംബര്‍ 14ന് മൈത്രി ഓര്‍ഗാനിക് എക്‌സ്‌പോ രാമനാട്ടുകര ഫിറ്റ്‌കോ കോംപ്ലക്‌സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമേഹരോഗികള്‍ക്കുള്ള ഭക്ഷണക്രമം പരിചയപ്പെടുത്താനും അത്തരം ഭക്ഷണരീതികളും സമഗ്ര ചികിത്സാ പദ്ധതികളും വഴി പ്രമേഹത്തെ നിയന്ത്രണത്തിലാക്കാനും രോഗമുക്തി നേടാനുമുള്ള ബോധവല്‍ക്കരണമാണ് എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പി.ജെ ട്രസ്റ്റ് ഫോര്‍ നാച്വറല്‍ ഹൈജീന്‍, ജൈന്റ് ഗൗരമി ഗ്രൂപ്പ് ട്രസ്റ്റ്, വേള്‍ഡ് ഓഫ് ബാംബൂ, സായി അഗ്രോ ഇന്നവേഷന്‍സ് റിസര്‍വ് ഫൗണ്ടേഷന്‍ അമ്പലവയല്‍, അസീസിയ ഓര്‍ഗാനിക് വേള്‍ഡ്, കൈരളി പ്ലാന്റ് നഴ്‌സറി കളമശ്ശേരി എന്നിവരാണ് എക്‌സ്‌പോയുടെ സംഘാടകര്‍. 14ന് നടക്കുന്ന സെമിനാറില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പേരുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഫോണ്‍: 9495088009, 6282326105. മാത്യു ജെ. പെരിങ്ങല്ലൂര്‍, ഗിരിജ സേവ്യര്‍, നുസൈബ, പ്രദീപ്, ഷിറാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.