മേപ്പയ്യൂര്‍ ഗവ. സ്‌കൂളില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമായി

മേപ്പയ്യൂര്‍ ഗവ. സ്‌കൂളില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമായി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. സ്‌കൂളില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമായി. ഫല വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ.ജെ രത്‌നകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം രൂപ ആദ്യഗഡു അദ്ദേഹം സ്‌കൂള്‍ പ്രിന്‍സിപ്പാളിനു കൈമാറി. ആറ് ലക്ഷം രൂപയ്ക്കു മുകളില്‍ ചെലവ് വരുന്നതാണ് പ്രൊജക്ട്. നാലായിരം കുട്ടികള്‍, രക്ഷിതാക്കള്‍, ഇരുന്നൂറോളം അധ്യാപകര്‍, പി.ടി.എ ഉള്‍പ്പെടെ 12000 പേര്‍ ഇതില്‍ ഭാഗഭാക്കാവുന്നു.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു.

ഡബ്ല്യു.എം.എഫ് സ്റ്റേറ്റ് പ്രസിഡന്റ് ടി.ബി നാസര്‍, സ്റ്റേറ്റ് സെക്രട്ടറി ബിബിന്‍ സണ്ണി, വൈസ് പ്രസിഡന്റ് ബദറുദ്ദീന്‍ കരിപൊട്ടയില്‍, ട്രഷറര്‍ ചാണ്ടി, ജോയിന്‍ സെക്രട്ടറി സോഫി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഓര്‍മ റഫീഖ്, വനിതാ വിംഗ് കോ-ഓര്‍ഡിനേറ്റര്‍ ലീന സാജന്‍, നാജസഫര്‍ , മേരി, മിനി രാജേന്ദ്രന്‍, വി.പി.ഉണികൃഷ്ണന്‍ മാസ്റ്റര്‍, കോ- ഓര്‍ഡിനേറ്റര്‍ വി.പി.സതീശന്‍ ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സക്കീര്‍, വി.എച്ച്.എസ്. ഇ. പ്രിന്‍സിപ്പല്‍ പ്രമോദ് ഹെഡ് മാസ്റ്റര്‍മാരായ നിഷിദ്, സന്തോഷ് , സ്റ്റാഫ് സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍, അധ്യാപക പ്രതിനിധികള്‍, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ കണ്‍വീനര്‍ ബാബുമാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *