കോഴിക്കോട്: ഇന്ന് ബഹളങ്ങളെ വാര്‍ത്തയാക്കുകയും ബഹളങ്ങളുണ്ടാക്കുന്നവര്‍ വാര്‍ത്തകളില്‍ നിറയുന്ന കാലമാണെന്ന് ചന്ദ്രിക ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍ പറഞ്ഞു. അവരാണ് വാര്‍ത്താതാരങ്ങളാക്കപ്പെടുന്നത്. സ്വപ്‌നക്കും സരിതക്കും വേണ്ടി ചാനലുകള്‍ മണിക്കൂറുകളാണ് നീക്കിവയ്ക്കുന്നത്. എഡിറ്റര്‍മാര്‍ക്ക് പോലും നിയന്ത്രണമുള്ള കാലമാണിത്. അനീതിക്കും അക്രമത്തിനുമെതിരേ എഴുതണം. അവിടെ വായന പിറക്കും. ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചക്ക് ആളുകളെ ക്ഷണിക്കുമ്പോള്‍ ഏറ്റവും മോശമായി സംസാരിക്കുന്നവര്‍ക്കാണ് മുന്‍ഗണന കിട്ടുന്നത്. വായനാലോകത്തെ ബഹളങ്ങളിലേക്ക് നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി കേശവനേനോന്‍ അനുസ്മരണസമിതി അദ്ദേഹത്തിന്റെ 44ാം ചരമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അുസ്മരണ സമ്മേളനത്തില്‍ പീപ്പിള്‍സ് റിവ്യൂ അനുസ്മരണ സപ്ലിമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി മുന്‍ പത്രാധിപര്‍ എം.കേശവമേനോന്‍ സപ്ലിമെന്റ് ഏറ്റുവാങ്ങി.