രവി കൊമ്മേരി
ഷാര്‍ജ: പുസ്തകമേള പൊടിപൊടിക്കുമ്പോള്‍ മേള കാണാനും, പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനും, എഴുത്തുകാരുമായി സംവദിക്കാനും നിരവധി ആളുകളാണ് വിവിധ രാജ്യങ്ങളില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. പുസ്തകോത്സവത്തിലെ രണ്ടാമത്തെ പ്രധാന ആകര്‍ഷണ വേദിയായ ഇന്റലക്ച്ച്വല്‍ ഹാളില്‍ നിരവധി അറബ് രാജ്യങ്ങളിലെ അനവധി എഴുത്തുകാരുമായുള്ള വ്യത്യസ്ത വിഷയങ്ങളിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എഴുത്തുകാരും സമൂഹത്തോടുമുള്ള അവരുടെ ഉത്തരവാദിത്വങ്ങളും എന്ന വിഷയങ്ങളിലൂന്നി വളരെ വലിയൊരു സംവാദം ഇന്റലക്ച്വല്‍ ഹാളില്‍ വച്ച് നടക്കുകയുണ്ടായി. സ്ത്രീ പുരുഷ ഭേദമന്യേ അറബ് ലോകത്തുള്ള നിരവധി പേരാണ് അതില്‍ പങ്കെടുത്തത്. എഴുത്തുകാരായ നജ്‌വ, വസീനി, അബ്ദുള്ള എന്നിവരും കൂടാതെ പരിപാടിക്ക് അവതരണത്തിന്റെ ചുക്കാന്‍ പിടിച്ച് മീഡിയ വ്യക്തിത്വം മിസ്റ്റര്‍ കൈസും വേദിയില്‍ അണിനിരന്നു.