നോര്‍ക്ക – കാനറബാങ്ക് ലോണ്‍ മേള: രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും നാളെ പങ്കെടുക്കാം

നോര്‍ക്ക – കാനറബാങ്ക് ലോണ്‍ മേള: രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും നാളെ പങ്കെടുക്കാം

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക സംഘടിപ്പിച്ചുവരുന്ന കാനറാ ബാങ്ക് വായ്പാ മേളയില്‍ നാളെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരം ,കൊല്ലം ,തൃശൂര്‍ ,പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം. ജില്ലകളിലെ കാനറാ ബാങ്കുകളുടെ റീജിയണല്‍ ഓഫീസുകളിലാണ് വായാപാ മേള നടക്കുക. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിവന്ന പ്രവാസികള്‍ക്ക് പങ്കെടുക്കാം. പാസ്‌പോര്‍ട്ട്, ഫോട്ടോ എന്നിവ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഹാജരാകണം.

വേദികള്‍ : തിരുവനന്തപുരം-കാനറാ ബാങ്ക്, റീജിയണല്‍ ഓഫീസ് 1-പവര്‍ഹൗസ് റോഡ്.
കൊല്ലം – കാനറാ ബാങ്ക് റീജിയണല്‍ ഓഫീസ്, രാമന്‍കുളങ്ങര.
തൃശൂര്‍ – കാനറാ ബാങ്ക് റീജിയണല്‍ ഓഫീസ്, കുറുക്കഞ്ചേരി.
പാലക്കാട് – കാനറാ ബാങ്ക്, റീജിയണല്‍ ഓഫീസ്,പിരിവുശാല.

നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പകള്‍ അനുവദിക്കുക. ഇതുവഴി 15 ശതമാനം മൂലധന സബ്‌സിഡിയും മൂന്ന് ശതമാനം പലിശ സബ്‌സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. വിവിരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org യിലും നോര്‍ക്ക റൂട്ട്സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *