ഷാര്‍ജ: ചിത്രകാരന്‍ ദേവസ്യ ദേവഗിരിയ്ക്ക് ക്യാമല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്. ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് പുസ്‌കോത്സവ സംഘാടക സമിതി അംഗം ബെഹാന്‍ ഇമാദല്‍ ബെല്‍ഹാനിയില്‍ നിന്നും ദേവസ്യ ദേവഗിരി ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടുങ്ങുന്ന പുരസ്‌ക്കാരം ഏറ്റുവാങ്ങി. ചിത്രകലാ രംഗത്ത് സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയതെന്ന് അറേബ്യന്‍ വേള്‍ഡ് റിക്കോര്‍ഡ് അധികൃതര്‍ പറഞ്ഞു. കുന്ദമംഗലം സ്വദേശിയായ ദേവസ്യ 2018ല്‍ ദേവഗിരി സേവിയോ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം വീട്ടില്‍ ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ച് ചിത്ര- ശില്‍പ്പകലയില്‍ നൂതന ആശയങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ സജീവമാണ് ഇദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധിയുടെ മുഖചിത്രത്തില്‍ 100 വര്‍ഷത്തെ ഇന്ത്യ ചരിത്രം വരകളില്‍ തയ്യാറാക്കി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ ഗാന്ധി സ്മൃതി അവാര്‍ഡ്, എ.പി.ജെ അബ്ദുള്‍ കലാം കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ്, മംഗളം അവാര്‍ഡ്, ജയന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.