കോഴിക്കോട്: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കുബ്‌സോ) 17ാം സംസ്ഥാന സമ്മേളനം 12, 13 തിയതികളില്‍ വി.അനൂപ് നഗറില്‍ (സ്‌നേഹാഞ്ജലി ഓഡിറ്റോറിയം) നടക്കുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് ഹുസൈന്‍ വല്ലാഞ്ചിറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍, ഇടപാടുകാരുടെ ഫണ്ട് വിനിയോഗത്തില്‍ പല സമയത്തും ഏര്‍പ്പെടുത്തി വരുന്ന അനാവശ്യ ഇടപെടല്‍, ജീവനക്കാരുടെ അവകാശങ്ങള്‍ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും. 12ന് രാവിലെ ഒമ്പത് മണിക്ക് വര്‍ക്കിങ് പ്രസിഡന്റ് ഹുസൈന്‍ വല്ലാഞ്ചിറ പതാക ഉയര്‍ത്തുന്നതോടെ ദ്വിദിന സമ്മേളനത്തിന് തുടക്കമാകും. ഉദ്ഘാടന സമ്മേളനം, ആര്യാടന്‍ മുഹമ്മദ് അനുസ്മരണം, വിഷയാസ്പദ പഠന ക്ലാസുകള്‍, സമാദരണീയം, ജനപ്രതിനിധി സഭ, സാംസ്‌കാരിക സമ്മേളനം, ജനറല്‍ കൗണ്‍സില്‍, പ്രതിനിധി സമ്മേളനം, ട്രേഡ് യൂണിയന്‍ സമ്മേളനം, സുഹൃദ് സദസ്സ്, സംഗീത സന്ധ്യ, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. 12ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 13ന് സമാപന സമ്മേളനം ടി.സിദ്ദിഖ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെകട്ട്രറി ടി. ശബരീഷ് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.ബിജു ഫറോക്ക്, സഹ കോ-ഓര്‍ഡിനേറ്റര്‍ വിപീഷ് പാലക്കല്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി. മുരളീധരന്‍ എന്നിവരും പങ്കെടുത്തു.