കോഴിക്കോട്: കെ.എച്ച്.ആര്‍.ഡബ്ല്യു.എസിലെ സ്ഥിരം, കരാര്‍, ദിവസ വേതന തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ വ്യവസ്ഥാപിതവും കാലോചിതവുമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജിന് കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് എംപ്ലോയീസ് വെല്‍ഫെയര്‍ കോണ്‍ഗ്രസ് ഐ.ന്‍.ടി.യു.സി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നിവേദനംനല്‍കി. വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍ പ്രതാപന്‍, സെക്രട്ടറി ദിനേശ് പെരുമണ്ണ ,രാധാകൃഷണന്‍, വിനേഷ്, ദിനേശന്‍ പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.