മാഹി: മലയാള കലാഗ്രാമത്തില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ നിന്ന് അസീസ് മാഹിയുടെ വന ചിത്രങ്ങള്‍ വാങ്ങി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ വിദ്യാര്‍ഥികളുമെത്തി. പ്രദര്‍ശനത്തിലള്ള ചിത്രങ്ങള്‍ വില്‍പന നടത്തിയതില്‍ നിന്നും ലഭിക്കുന്ന വരുമാനം മലബാര്‍ കാന്‍സര്‍ സെന്റര്‍ ശിശു വിഭാഗത്തിനാണ് നല്‍കുന്നത്. ഇതില്‍ പങ്കാളിത്തം വഹിക്കാന്‍ മാഹി എക്‌സല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുകയുമായി കലാഗ്രാമത്തില്‍ എത്തി പ്രദര്‍ശനം കണ്ട ശേഷം ചിത്രം വാങ്ങി. സംഘാടക സമിതി ജോ. കണ്‍വീനര്‍ രാജേഷ് വി.ശിവദാസില്‍ നിന്നും വിദ്യാര്‍ഥികളായ ഉദ്യ ഉല്ലാസ്, ദിയ പ്രദീപ്, ദേവദാഷ് ഷൈജു, ആദ്രിജ ലതീഷ് എന്നിവര്‍ ചിത്രം ഏറ്റുവാങ്ങി. എക്‌സല്‍ സ്‌കൂളിലെ വി.കെ.സുഷാന്ത് കുമാര്‍, എം.രാജേഷ്, കെ.പി.വിനോദന്‍, സി.സി. രോഷ്‌ന, എം.രാധാകൃഷ്ണന്‍, സംഘാടകരായ പ്രശാന്ത് ഒളവിലം, വി.എന്‍.വത്സരാജ് എന്നിവരും മറ്റ് വിദ്യാര്‍ഥികളും ചടങ്ങില്‍ സംബന്ധിച്ചു. വരും ദിവസങ്ങളില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിവിധ സംഘടനകളും സ്ഥാപനങ്ങളും ചിത്രം വാങ്ങി ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവും.