കോഴിക്കോട്: കൊടുവള്ളി ഷെയ്ഖ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ‘ഉള്‍ക്കാമ്പുള്ള ഗവേഷണം, ആഴമേറിയ ആലോചന’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ നാഷണല്‍ മെഡിക്കോ സമ്മിറ്റ് ‘എന്‍സിഫാലോ’ 10ന് രാവിലെ എട്ട് മണി മുതല്‍ കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. സമ്മിറ്റില്‍ രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികളും പ്രാക്ടീഷണര്‍മാരും വിദഗ്ധരും പേപ്പറുകള്‍ അവതരിപ്പിക്കും. മര്‍കസ് നോളജ് സിറ്റി ഡയരക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹഖീം അസ്ഹരി, ഷെയ്ഖ അക്കാദമി അക്കാദമിക് ഡയരക്ടര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുസലാം മുഹമ്മദ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. ഇ.എന്‍ അബ്ദുല്‍ ലത്തീഫ്, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ഡോ. ഹന്ന ഹുബൈബ, ഡോ. റസ്മിയ ഷംവീല്‍, ഡോ. രിസാലത്ത് കെ.പി, ഡോ.സഫ ശരീഫ് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയരക്ടര്‍ അഡ്വ.ഉബൈദ് സഖാഫി വെണ്ണക്കോട്, ഡയരക്ടര്‍മാരായ സ്വാദിഖ് നിലമ്പൂര്‍, ഇഫ്തികാറുദ്ദീന്‍ നിലമ്പൂര്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ശഫീഖ് മാവൂര്‍ എന്നിവര്‍ പങ്കെടുത്തു.