ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം; എല്‍.ഡി.എഫില്‍നിന്ന് ഏഴും ബി.ജെ.പിയില്‍നിന്ന് രണ്ട് സീറ്റുകളും പിടിച്ചെടുത്തു

ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം; എല്‍.ഡി.എഫില്‍നിന്ന് ഏഴും ബി.ജെ.പിയില്‍നിന്ന് രണ്ട് സീറ്റുകളും പിടിച്ചെടുത്തു

  • യു.ഡി.എഫ്-15, എല്‍.ഡി.എഫ്-12, ബി.ജെ.പി-2 എന്നിങ്ങനെയാണ് സീറ്റ് നില

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം. എല്‍.ഡി.എഫില്‍നിന്ന് ഏഴ് സീറ്റുകളും ബി.ജെ.പിയില്‍നിന്ന് രണ്ട് സീറ്റുകളും യു.ഡി.എഫ് പിടിച്ചെടുത്തു. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡുകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
രണ്ട് യു.ഡി.എഫ് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പിക്ക് രണ്ട് സീറ്റ് നഷ്ടമായപ്പോള്‍ ആലപ്പുഴയില്‍ ഒരു സീറ്റ് എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തു. യു.ഡി.എഫ്-15, എല്‍.ഡി.എഫ്-12, ബി.ജെ.പി-2 എന്നിങ്ങനെയാണ് സീറ്റ് നില.

യു.ഡി.എഫ് പിടിച്ചെടുത്തത്: വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍, തിരുവനന്തപുരം പഴയകുന്നുമ്മല്‍, ആലപ്പുഴ മുതുകുളം നാലാം വാര്‍ഡ്, കോഴിക്കോട് കിഴക്കോത്ത്, വയനാട് കണിയാമ്പറ്റ ചിത്രമൂല, ആലപ്പുഴ പാണ്ടനാട്, ഇടുക്കി ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം, ആലപ്പുഴ പാലമേല്‍ ആദിക്കാട്ടുകുളങ്ങര.

യു.ഡി.എഫ് നിലനിര്‍ത്തിയത്: കോഴിക്കോട് തുറയൂര്‍ പയ്യോളി, തിരുവനന്തപുരം കരുംകുളം,കൊല്ലം പേരയം, എറണാകുളം പുതൃക്ക കുറിഞ്ഞി, പാലക്കാട് കുത്തന്നൂര്‍, എറണാകുളം വടവുകോട് ബ്ലോക്കിലെ പട്ടിമറ്റം.

എല്‍.ഡി.എഫ് പിടിച്ചെടുത്തത്: എറണാകുളം പറവൂര്‍ നഗരസഭ പതിനാലാം വാര്‍ഡ്, ഇടുക്കി കഞ്ഞിക്കുഴി പൊന്നെടുത്താല്‍.

എല്‍.ഡി.എഫ് നിലനിര്‍ത്തിയത്: ആലപ്പുഴ എഴുപുന്ന വാത്തറ, ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനം, കോഴിക്കോട് മേലടി കീഴരിയൂര്‍, അട്ടപ്പാടി പുതൂര്‍ കുളപ്പടിക, മലപ്പുറം നഗരസഭ കൈനോടി, തൃശൂര്‍ പഴയന്നൂര്‍ ബ്ലോക്കിലെ പൈങ്കുളം, ഇടുക്കി കരുണാപുരം കുഴികണ്ടം.

ബി.ജെ.പി നിലനിര്‍ത്തിയത്: കൊല്ലം പൂതക്കുളം കോട്ടുവന്‍കോണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *