കോഴിക്കോട്: ലോകകപ്പിനെ വരവേല്‍ക്കാന്‍ കാല്പന്തുകളിയുടെ ആരാധകരുടെ നാടായ കോഴിക്കോട്ടെ യുവ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് (ടി.ബി.സി ) സൗഹൃദ ഫുട്ബോള്‍ മത്സരം മിനി വേള്‍ഡ് കപ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 15 ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപം ഗ്രാന്റ് സോക്കര്‍ ഫുട്ബോള്‍ ടറഫില്‍ വൈകുന്നേരം 7 മണിക്കാണ് മത്സരം. ടി.ബി.സി അംഗങ്ങള്‍ അര്‍ജന്റീന, ബ്രസീല്‍, ഖത്തര്‍, ജര്‍മ്മനി, സ്പെയിന്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ എട്ട് ടീം പേരുകളിലാണ് മാറ്റുരയ്ക്കുക. സംരംഭകരുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും ലോക കപ്പ് ഫുട്ബോളിന് ആവേശം പകരാനുമാണ് മിനി വേള്‍ഡ് കപ്പ് സംഘടിപ്പിക്കുന്നതെന്ന് ടി.ബി.സി പ്രസിഡന്റ് അന്‍വര്‍ സാദത്ത് പറഞ്ഞു. സെക്രട്ടറി ഇ.ഒ മിര്‍ഷാദ്, ട്രഷറര്‍ പി.ആര്.സി അനില്‍ , കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ , എ.കെ ഫൗസിര്‍, പി.വി മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കും.