കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ നിര്‍ദേശ പ്രകാരം കാളൂര്‍ നീലകണ്ഠന്‍ വൈദ്യര്‍ 1921ല്‍ സ്ഥാപിച്ച ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ശതാബ്ദിയാഘോഷം (ആയുര്‍ ശതം 22) 13ന് ഞായര്‍ വൈകീട്ട് 4.30ന് ശ്രീനാരായണ സെന്റിനറി ഹാളില്‍ 4.30ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ് ഡയരക്ടര്‍ ഡോ. മനോജ് കാളൂരും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി. വേലായുധനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സംഘാടകസമിതി ചെയര്‍പേഴ്‌സണും മേയറുമായ ബീന ഫിലിപ് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ സാഹിത്യകാരന്‍ ടി. പത്മനാഭന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എം.കെ രാഘവന്‍ എം.പി വിശിഷ്ടാതിഥിയാകും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
ഗ്ലോവേദ ലോഗോ പ്രകാശനം നോര്‍ക്ക ഡയരക്ടറും എസെന്‍ ന്യൂട്രീഷന്‍-യു.എസ്.എ സി.എം.ഡിയുമായ ഡോ.മാധവന്‍ അനിരുദ്ധന്‍ നിര്‍വഹിക്കും. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയര്‍, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍, എ.എം.ഐ.എ ജനറല്‍ സെക്രട്ടറി ഡോ. അജിത്കുമാര്‍ കെ.സി, എ.എം.എം.ഒ.എ ജനറല്‍ സെക്രട്ടറി ഡോ. ടി.രാമനാഥന്‍ ആശംസകള്‍ നേരും. പാര്‍വതി എം. കാളൂരും ലക്ഷ്മി രഞ്ജിത്തും പ്രാര്‍ത്ഥന ആലപിക്കും. ഡോ. മനോജ് കാളൂര്‍ സ്വാഗതവും ടി.വേലായുധന്‍ നന്ദിയും പറയും. ഉച്ചക്ക് 2.15ന് നടക്കുന്ന ‘ആയൂര്‍ശാസ്ത്രം 22’ സെമിനാര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹൃഷികേശ് ദാംലെ (എം.ഡി ആന്‍ഡ് സി.ഇഒ ആട്രിമെഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂരു), ഡോ. ശ്രീജിത്ത് ശ്രീകുമാര്‍ (ഫൗണ്ടര്‍ ആന്‍ഡ് സി.ഇ.ഒ ക്ലിന്‍ഫൗണ്ട് ക്ലിനിക്കല്‍ റിസര്‍ച്ച് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി) വിഷയം അവതരിപ്പിക്കും. ഡോ. മധു.കെ.പി (അസി. പ്രൊഫ. വൈദ്യരത്‌നം പി.എസ് ആയൂര്‍വേദ കോളേജ്, കോട്ടക്കല്‍) ആമുഖപ്രഭാഷണം നടത്തും. വൈദ്യരത്‌നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജ് പ്രൊഫ. ഡോ.വിനോദ്കുമാര്‍ എം.വി മോഡറേറ്ററായിരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എം.രാജന്‍ സ്വാഗതവും ഡോ. റീജാ മനോജ് നന്ദിയും പറയും. സ്‌പെഷ്യാലിറ്റി ക്ലിനിക്, ഹെഡ്എയ്ക്ക് ആന്റ് ഇ.എന്‍.ടി ക്ലിനിക്, ഹെയര്‍ ആന്റ് സ്‌കിന്‍ കെയര്‍ ക്ലിനിക്, വിമന്‍സ് ഹെല്‍ക്ക് ക്ലിനിക്, കക്കോടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആയുര്‍വേദ മരുന്ന് നിര്‍മിക്കുന്ന ഫാക്ടറിയില്‍ 300ലേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും യൂറോപ്പ്, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ആയുര്‍വേദ മരുന്നുകള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്.
വിദേശ വിപണി ഉള്‍പ്പെടെ ലക്ഷ്യമാക്കി ഗ്ലോവേദ എന്ന ബ്രാന്‍ഡില്‍ കോസ്‌മെറ്റിക്‌സ് ഉല്‍പ്പന്നങ്ങളും എ.വി.വി.എസ് പുറത്തിറക്കുകയാണ്. 10 ഉല്‍പ്പന്നങ്ങള്‍ ഉദ്ഘാടന ദിവസം വിപണിയിലിറക്കും. ആയുര്‍വേദ രംഗത്തെ പുതിയ ഗവേഷണങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, പഠന ക്ലാസുകള്‍, ലഹരിക്കെതിരായ ക്യാമ്പയിനുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒരുവര്‍ഷ കാലം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. ജനസേവനം മാത്രം ലക്ഷ്യമാക്കി ആരംഭിച്ച ഈ ആരോഗ്യ പരിപാലന സ്ഥാപനം കാളൂര്‍ രാമദാസന്‍ വൈദ്യര്‍ തുടക്കമിടുകയും രാമദാസ് വൈദ്യരിലൂടെ ജനകീയ ആരോഗ്യ പ്രസ്ഥാനമായി മാറുകയും നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി മുന്നേറുന്ന സ്ഥാപനത്തിന് എല്ലാവിധ പിന്തുണയും മാനേജിങ് ഡയരക്ടര്‍ മനോജ് കാളൂര്‍ അഭ്യര്‍ഥിച്ചു.വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.എം. രാജന്‍, എ. സജീവന്‍, കമാല്‍ വരദൂര്‍, എം. ഫിറോസ്ഖാന്‍, എന്‍. സുഭാഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.