വൈദ്യുതി പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ സംസ്ഥാനം നിയമം പാസാക്കണം: അഡ്വ. കെ. പ്രവീണ്‍ കുമാര്‍

വൈദ്യുതി പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ സംസ്ഥാനം നിയമം പാസാക്കണം: അഡ്വ. കെ. പ്രവീണ്‍ കുമാര്‍

കോഴിക്കോട്: കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വൈദ്യുതി മേഖല സ്വകാര്യ വല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരേ സര്‍ക്കാര്‍ നിയമസഭയില്‍ നിയമം പാസ്സാക്കി വൈദ്യുതി മേഖലയെ പൊതുമേഖലയില്‍ ഉറപ്പാക്കണമെന്നും പ്രൊമോഷന്‍ നല്‍കി നിലവിലുള്ള തസ്തികകളിലെ ഒഴിവുകള്‍ നികത്തണമെന്നും പിന്‍വാതില്‍ നിയമനങ്ങള്‍ ഒഴിവാക്കി പി.എസ്.സിക്ക് വിടണമെന്നും അഡ്വ. പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് വൈദ്യുതി ഭവന് മുന്നില്‍ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ, കെ.കെ. രഞ്ജിത്ത്, കെ. സദാശിവന്‍, സുനില്‍ കക്കുഴി, പുഷ്പ, പി.ഐ അജയന്‍, പി. ശ്രീവത്സന്‍, കെ. വിജയന്‍ നായര്‍, ടി. ശ്രീജിത്ത്, അനില്‍ കുമാര്‍ പയമ്പ്ര, എം.കെ. സൈഫു, വി. ദാമോദരന്‍, ഗിരീഷ്, കെ.കെ. രതീഷ്, ഷിജിത്ത് ചേളന്നൂര്‍, ടി.വി.പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *