മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കായക്കൊടി:സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കായക്കൊടി പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സജിത സി.പി ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, ബി.പി എന്നിവ പരിശോധിച്ചു. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഫാർമസിയിൽ നിന്ന് സൗജന്യമായി ലഭ്യമാക്കി.
കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ.പി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സുധീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *