മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടി; മുന്നറിയിപ്പുമായി തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടി; മുന്നറിയിപ്പുമായി തമിഴ്‌നാട്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി തമിഴ്‌നാട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഇതില്‍ 136 അടിയെത്തിയപ്പോഴാണ് മുന്നറിയിപ്പുമായി തമിഴ്‌നാട് എത്തിയത്.
സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 525 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസം കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. റൂള്‍ കര്‍വ് പരിധിയായി നിശ്ചയിച്ചിരിക്കുന്ന 137.50 അടിയില്‍ ജലനിരപ്പ് എത്തിയതിന് പിന്നാലെയാണ് അണക്കെട്ട് തുറന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന വെള്ളത്തില്‍ ഒരു നിശ്ചിത വീതം തമിഴ്നാട്ടില്‍ ജലസേചനത്തിനും വൈദ്യുതി നിര്‍മാണത്തിനുമായാണ് ഉപയോഗിക്കുന്നത്. ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *