മുഖ്യമന്ത്രിയുടേത് ബഹുമാനമില്ലാത്ത സമീപനം; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും: ഗവര്‍ണര്‍

മുഖ്യമന്ത്രിയുടേത് ബഹുമാനമില്ലാത്ത സമീപനം; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും: ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ പദവിയില്‍നിന്ന് തന്നെ നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ബഹുമാനമില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ല. വെല്ലുവിളിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ത്തന്നെ തിരിച്ചുപറയും. ഇങ്ങോട്ടു പറയുന്ന അതേ ഭാഷയില്‍ മറുപടി നല്‍കിയാലേ ഇത്തരക്കാര്‍ക്ക് മനസ്സിലാകൂവെന്നും ഓര്‍ഡിന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *