തലശ്ശേരി: ചരിത്ര പ്രസിദ്ധമായ മട്ടാമ്പ്രം പള്ളി ലാലാ ശാഹ്ബാസ് ഉറൂസിന് ഭക്തി നിര്‍ഭരമായ തുടക്കം. തലശ്ശേരി ഖാസി ടി.എസ് ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. വി.അബ്ദുല്ലത്തീഫ് ഫൈസി അധ്യക്ഷനായി. ചടങ്ങില്‍ നിരവധി പണ്ഡിതന്മാരും വിശ്വാസികളും പങ്കെടുത്തു. അന്‍വരിയ മദ്രസ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പാലക്കല്‍ സാഹിര്‍ അധ്യക്ഷത വഹിച്ചു. പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ എ.കെ. ഇഖ്ബാല്‍ , കെ.മുഹമ്മദലി, പി.കെ സാദിഖ്, ഫൈസല്‍ പുനത്തില്‍, അറയിലകത്ത് ആബൂട്ടി, സുഹൈഫ് അവാലില്‍, ചേരിക്കല്‍ ഫസല്‍, അമീര്‍ പി.പി എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സഫര്‍ അഹമ്മദ്, മന്‍സൂര്‍ ചാലിക്കണ്ടി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
മദ്രസ അധ്യാപകരായ ഹാഫിസ് മുഹമ്മദ് ഹനീഫ, അബ്ദുസമദ്, അന്‍വര്‍ ഹുദവി, അബ്ദുറഹിമാന്‍, ഹംസ മയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളെ അധികരിച്ച് നാസര്‍ ഫൈസി കൂടത്തായ്, ജുനൈദ് സഅദി, റഹ്‌മത്തുല്ലാഹ് ഖാസിമി മൂത്തേടം എന്നിവര്‍ അടുത്ത ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. 12 ന് നടക്കുന്ന സമാപന ചടങ്ങില്‍ സയ്യദ് സഫ്‌വാന്‍ തങ്ങള്‍ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.