കോഴിക്കോട്: കേരളസര്‍ക്കാര്‍ നടത്തുന്ന പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിക്കുക, പ്രവാസി കാര്യവകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേരള പ്രവാസി സംഘം 2023 ഫെബ്രുവരി 15 നടത്താന്‍ തീരുമാനിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി നവംബര്‍ 16ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം നവംബര്‍ ആറിന് കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്ത് 14ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന മുന്നേറ്റ ജാഥ പേരാമ്പ്ര, വടകര എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കോഴിക്കോട് മുതലക്കുളത്ത് സമാപിച്ചു.
ജില്ലാ അതിര്‍ത്തിയായ അടിവാരത്ത് ജാഥയെ ജില്ലാ ഏരിയാ നേതാക്കള്‍ സ്വീകരിച്ചു. പേരാമ്പ്രയിലെ ആദ്യസ്വീകരണ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായി. മഞ്ഞക്കുളം നാരായണന്‍ സ്വാഗതം പറഞ്ഞു. കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, എസ്.കെ സജീഷ് എന്നിവര്‍ സംസാരിച്ചു. വടകരയില്‍ കെ.കെ ശങ്കരന്‍ സ്വാഗതം പറഞ്ഞു. ബാലന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സമാപന സമ്മേളനത്തില്‍ പ്രവാസി സംഘം ജനറല്‍ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ കെ.വി അബ്ദുല്‍ ഖാദര്‍, പ്രസിഡന്റ് ഗഫൂര്‍ പി. ലില്ലീസ്, ട്രഷറര്‍ ബാദുഷ കടലുണ്ടി, വൈസ് പ്രസിഡന്റ് ഷാഫിജ പുലാക്കല്‍, സെക്രട്ടറിമാരായ പി. സെയ്താലികുട്ടി, പി.കെ അബ്ദുള്ള, ശ്രീകൃഷ്ണപ്പിള്ള, സജീവ് തൈക്കാട്, എ. പ്രദീപ് കുമാര്‍, എം. സുരേന്ദ്രന്‍, സലിം മണാട്ട്, കബീര്‍ സലാല, ഹേമന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് കെ. സജീവ് കുമാര്‍ അധ്യക്ഷനായി, സെക്രട്ടറി സി.വി ഇഖ്ബാല്‍ സ്വാഗതവും ഗഫൂര്‍ മായനാട് നന്ദിയും പറഞ്ഞു