തലശ്ശേരി സൗത്ത് ഉപജില്ല സ്‌കൂള്‍ കലോത്സവം 11 മുതല്‍

തലശ്ശേരി സൗത്ത് ഉപജില്ല സ്‌കൂള്‍ കലോത്സവം 11 മുതല്‍

തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ല സ്‌കൂള്‍ കലോത്സവം 11 മുതല്‍ 16 വരെ തലശ്ശേരി മുബാറക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ 10 മണിക്ക് കെ.പി മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി അധ്യക്ഷത വഹിക്കും. പത്ത് വേദികളിലായാണ് മത്സരം. മുബാറക്ക എല്‍.പി സ്‌കൂളില്‍ ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തും. 36 എല്‍ പി, 25 യു.പി, 12 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരക്കും. ലോഗോ രൂപകല്‍പ്പന ചെയ്ത മുഹമ്മദ് റിയാസിനെ അനുമോദിക്കും. 16 ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത ഉദ്ഘാടനം ചെയ്യും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ടി.എം മുഹമ്മദ് സാജിദ്, ജോ. ജനറല്‍ കണ്‍വീനര്‍ പി.കെ റഫീഖ്, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ബഷീര്‍ ചെറിയാണ്ടി, പി.ടി.എ.പ്രസിഡന്റ് ടി.വി.എ ബഷീര്‍, പ്രോഗ്രാം കണ്‍വീനര്‍ റമീസ് പാറാല്‍, പബ്ലിസിറ്റി കണ്‍വീനര്‍ സി.കെ.പി മുഹമ്മദ് അനസ്, ഫൈനാന്‍സ് കണ്‍വീനര്‍ കെ.അബൂബക്കര്‍ , ടി.സി അബ്ദുള്‍ ഖിലാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *