ചരിത്രം ഉറങ്ങുന്ന മണ്ണില്‍ ചരിത്രത്തിന്റെ ഏടുകള്‍ തേടി ഒരു യാത്ര

ചരിത്രം ഉറങ്ങുന്ന മണ്ണില്‍ ചരിത്രത്തിന്റെ ഏടുകള്‍ തേടി ഒരു യാത്ര

രവി കൊമ്മേരി

 

ഷാര്‍ജ: 41ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഈ വര്‍ഷത്തെ പ്രത്യേകതയാണ് ലോകത്തിലെ വളരെ അമൂല്യങ്ങളില്‍ അമൂല്യങ്ങളായ പുസ്തകങ്ങളുടെ പ്രദര്‍ശനവും സംഘാടകര്‍ സന്ദര്‍ശകര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നു എന്നത്. ചരിത്രമുറങ്ങുന്ന അറേബ്യന്‍ മണലാരണ്യത്തിന്റെ മണ്ണില്‍ ചരിത്ര ഗവേഷണങ്ങളില്‍ അടയാളപ്പെടുത്തിയ മഹനീയ ഗ്രന്ഥങ്ങളുടെ ഒരു കലവറ. അക്ഷര പ്രേമികള്‍ക്കും ചരിത്ര ഗവേഷകര്‍ക്കും അറിയുവാനൊരു സുവര്‍ണാവസരം.

1919 ല്‍ ലണ്ടനിലെ ചരിത്ര വിഭാഗത്തിന്റെ വിദേശ വിഭാഗം ഓഫിസില്‍ തയ്യാര്‍ ചെയ്യപ്പെട്ട വളരെ അപൂര്‍വമായ ‘ ഹാന്‍ഡ് ബുക്ക് ഓഫ് ദ ഗള്‍ഫ് ‘എന്ന ഭൂപടമാണ്, ആദ്യത്തെ എറ്റവും വലിയ മടക്കി വയ്ക്കാവുന്ന ലോക ഭൂപടമായി അടയാളപ്പെടുത്തുന്നത്. ഇന്ന് നമുക്ക് അത് ഷാര്‍ജ പുസ്തകമേളയില്‍ കാണാന്‍ സാധിക്കുന്നു എന്നത് തികച്ചും കൗതുകം. കൂടാതെ മൊറോക്കോ രാജകുടുംബത്തിലെ ലൈബ്രറിയില്‍ പൂര്‍ത്തിയാക്കപ്പെട്ട കൃതിയുടെ ആദ്യ കോപ്പി ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കുതിര സവാരി പഠിക്കുന്നതും കുതിരയെ പരിപാലിക്കുകയും ചെയ്യുന്ന രീതികളെ വിശകലനം ചെയ്യുന്ന മഹത് ഗ്രന്ഥം. ഇപ്പോള്‍ മൊറോക്കോയിലെ നാഷണല്‍ ലൈബ്രൈറിയിലാണ് ഉള്ളത്. അവിടെ നിന്നാണ് ആ ഗ്രന്ഥം പുസ്തകപ്രേമികള്‍ക്കായി ഷാര്‍ജയില്‍ എത്തിയിട്ടുള്ളത്.

കാഴ്ച്ചകളുടെ മനോഹര സ്വര്‍ഗ്ഗമായ ഹിമാലയത്തിന്റെ താഴ്‌വരകളില്‍ തിബറ്റന്‍ മലനിരകളില്‍ സ്വര്‍ണലിപികളാല്‍ എഴുതപ്പെട്ട ബുദ്ധിസത്തിന്റെ യോഗസൂത്രങ്ങള്‍. വായിച്ചറിഞ്ഞതല്ലാതെ കേട്ടറിഞ്ഞതല്ലാതെ പല തലമുറകള്‍ക്കും കാണാന്‍ കഴിയാത്ത വളരെ അപൂര്‍വ്വമായ ഗ്രന്ഥം. പതിമൂന്നാം നൂറ്റാണ്ടില്‍ 314 ഷീറ്റുകളിലായി ബ്ലു കളര്‍ പെയ്ന്റിംഗ് ചെയ്ത് സ്വര്‍ണ ലിപികളില്‍ എഴുതിയ ഒറിജിനല്‍ സംസ്‌കൃത ഗ്രന്ഥം. 41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നു.
‘കിത്താബ് അല്‍ നാജ ‘ ( Kitab AI- Najah) എന്ന ആദ്യത്തെ ഫ്രഞ്ച് എഡിഷന്‍ പുസ്തകം (The Book of Salvation ). ഫ്രാന്‍സിലെ ശാസ്ത്രപരമായതും തത്വശാസ്ത്രപരമായതുമായ സര്‍വ്വവിജ്ഞാനങ്ങളും പ്രദാനം ചെയ്യുന്ന മഹത് ഗ്രന്ഥമാണിത്.

അറബ് ലോകത്തിലെ ആദ്യത്തെ പ്രിന്റഡ് എഡിഷനായ ആകെ ഏഴ് കോപ്പികള്‍ മാത്രം ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ലൈബ്രറികളില്‍ ലഭ്യമാകുന്ന വളരെ അപൂര്‍വമായ Arabian nights ( Kitab Alf layla – wa – layla ) ‘ആയിരത്തിഒന്നു രാത്രികള്‍’ എന്ന പുസ്തകം നമുക്ക് ഈ പുസ്തകമേളയില്‍ കാണാന്‍ വേണ്ടി കഴിയുന്നു.

ഇത്തരത്തിലുള്ള വളരെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നിരവധിഗ്രന്ഥങ്ങള്‍ 41ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അക്ഷരങ്ങളുടെ സുല്‍ത്താന്‍ ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ ഹിസ് ഹൈനസ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വായന പ്രേമികള്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയില്‍ ഒരുക്കിയിരിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *