കൊയിലാണ്ടി – മൈസൂര്‍ റെയില്‍ പാത പദ്ധതി പ്രൊപ്പോസല്‍ സ്വാഗതം ചെയ്ത് സി.എ.ആര്‍.യൂ.എ

കൊയിലാണ്ടി – മൈസൂര്‍ റെയില്‍ പാത പദ്ധതി പ്രൊപ്പോസല്‍ സ്വാഗതം ചെയ്ത് സി.എ.ആര്‍.യൂ.എ

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിന്ന് ആരംഭിച്ച് വയനാട് വഴി മൈസൂരിലേക്ക് (കാടകോള) കണക്ട് ചെയ്യാനുള്ള റെയില്‍വേ പദ്ധതി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍വേ അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന ദേശീയ -സംസ്ഥാന ഭാരവാഹികളുടെ അടിയന്തര സംയുക്തയോഗം സ്വാഗതം ചെയ്തു. ഈ പദ്ധതിയുടെ സാധ്യതകളും പ്രായോഗിക വശങ്ങളും സതേണ്‍ റെയില്‍വേ മുന്‍ ചീഫ് കണ്‍ട്രോളര്‍ കെ.എം ഗോപിനാഥുമായി വിശദമായി ചര്‍ച്ച ചെയ്ത വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ഈ പദ്ധതി സ്വാഗതം ചെയ്തത്. നിലമ്പൂര്‍- നഞ്ചന്‍കോട്, തലശ്ശേരി-മൈസൂര്‍ പദ്ധതികളേക്കാള്‍ പ്രായോഗികവും ഗുണകരവുമായ പദ്ധതിയാണെന്നും കേരളത്തില്‍ നിന്നും, കേരളത്തിലേക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ചരക്കു നീക്കത്തിനും പ്രത്യേകിച്ച് മധ്യമലബാറില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രക്കാര്‍ക്ക് സമയ – ധനലാഭത്തിന് ഏറെ ഗുണകരമായ പദ്ധതിയാണിതെന്ന് കെ. എം. ഗോപിനാഥ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

ലഭ്യമായ അറിവുകള്‍ വച്ച് കല്‍പ്പറ്റയില്‍ നിന്ന് മുള്ളന്‍കുന്നിലേക്ക് നേരിട്ട് റെയില്‍ പാത കണക്ട് ചെയ്യുകയാണെങ്കില്‍ ദൂരവും നിര്‍മാണ ചിലവും ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും ഗോപിനാഥ് അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ ദേശീയ ചെയര്‍മാന്‍ ഡോക്ടര്‍ എ.വി അനൂപ്, വര്‍ക്കിങ് ചെയര്‍മാനും കേരള റീജിയന്‍ പ്രസിഡന്റുമായ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, വൈസ് പ്രസിഡന്റ് ജോയ് ജോസഫ്.കെ, കണ്‍വീനര്‍ സണ്‍ഷൈന്‍ ഷൊര്‍ണൂര്‍, കെ.എസ് ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ഈ പദ്ധതി അടുത്ത ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം പാസാക്കി നടപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലും ജനപ്രതിനിധികളിലും സമ്മര്‍ദ്ദം ചെലുത്താന്‍ യോഗം തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *