കുന്നുമ്മല്‍: ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് വരുമാന വര്‍ധനവ് ഉറപ്പുവരുത്തുക എന്നതാണ് നാം ഇനി സ്വീകരിക്കേണ്ട മാര്‍ഗം. വിളാധിഷ്ഠിത കൃഷിയില്‍ നിന്ന് കൃഷിയിടാധിഷ്ഠിത കൃഷിയിലേക്ക് നാം മാറണം. ഒരു പ്രദേശത്ത് അനുയോജ്യമായ വിവിധയിനം കൃഷി കര്‍ഷകന്റെ നഷ്ടസാധ്യത കുറയ്ക്കുകയും വരുമാന വര്‍ധനവ് ഉറപ്പുവരുത്തുകയും ചെയ്യും എന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കുന്നുമ്മല്‍ ബ്ലോക്ക് അഗ്രോ സര്‍വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ധനസഹായത്തോടെ ചാത്തങ്കോട്ടുനടയില്‍ അഞ്ചേക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന കാര്‍ഷിക നഴ്‌സറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാധ്യമായ ഇടങ്ങളില്‍ എല്ലാം പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യാന്‍ പ്രത്യേക താല്‍പര്യം കാണിക്കണമെന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ ഇടപെടണമെന്നും ഇത് കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ മണ്ണുത്തി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. യു.ജയകുമാരന്‍ മുഖ്യാതിഥിയായി. സൊസൈറ്റിയുടെ സെക്രട്ടറി ബാബു പി.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൊസൈറ്റിയുടെ പ്രസിഡന്റ് ബോബി മൂക്കന്‍തോട്ടം, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ് മാസ്റ്റര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രമാദേവി, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ഷിജു, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ഡെപ്യൂട്ടി ഡയരക്ടര്‍ സ്വപ്‌ന, ചാത്തങ്കോട്ടുനട സോഫിയ ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് കിഴക്കേമുറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ജനപ്രതിനിധികള്‍, രാഷ്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.