എം. ഗോവി അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും

എം. ഗോവി അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും

പാറാല്‍: രാഷ്ട്രീയകാര്യങ്ങള്‍നിരീക്ഷിക്കുന്നതിനും പാര്‍ട്ടി കേഡര്‍മാര്‍ക്ക് ദിശാബോധം നല്‍കുന്നതിനുംനിതാന്തജാഗ്രത പുലര്‍ത്തിയ സമുന്നത നേതാവായിരുന്നുഎം.ഗോവിയെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന സെക്രട്ടറിഎ. പ്രദീപന്‍ പറഞ്ഞു. സി.പി.ഐകണ്ണൂര്‍ ജില്ലാ സംഘാടക സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എം.ഗോവിയുടെ അഞ്ചാം ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രദീപന്‍.
എന്‍ഡോവ്‌മെന്റ് വിതരണം എ.ഐ.വൈ.എഫ്മുന്‍ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 2020-21ഹിന്ദി ഐശ്ചിക വിഷയമായെടുത്ത് ഒന്നാംറാങ്ക് നേടിയ സീതാലക്ഷ്മിയുടെ രക്ഷിതാക്കള്‍ക്ക് നല്‍കി. എം.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം സി.പി ഷൈജന്‍, തലശ്ശേരി മണ്ഡലംസെക്രട്ടറി എം.എസ് നിഷാദ്, അഡ്വ. കെ.ഗോപാലന്‍, പി.പ്രഭാകരന്‍ മാസ്റ്റര്‍, കാരായി സുരേന്ദ്രന്‍, എം. മഹേഷ്‌കുമാര്‍ ,കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *