രവി കൊമ്മേരി
യു.എ.ഇ: കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള ഒരുകൂട്ടം കലാഹൃദയങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത സീക്ക എന്ന യു.എ. ലെ മലയാളികളുടെ സംഘടനയുടെ ഈ വര്‍ഷത്തെ കുടുംബം സംഗമം ‘ സീക്ക ഓണം 2022 ‘ എന്ന പേരില്‍ അജ്മാനിലെ ഹാബിറ്ററ്റ് സ്‌കൂളിലെ വിശാലമായ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിച്ചു. സീക്കയുടെ കലാകാരന്‍മാര്‍ പ്രായഭേദമന്യേ അണിനിരന്ന കലാപരിപാടികളില്‍ നൃത്ത നൃത്യങ്ങളും, സംഗീതശില്‍പവും അവതരിപ്പിച്ചു. സീക്കയുടെ 19ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ‘ സീക്ക ഓണം 2022 ‘ ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രസിദ്ധ എഴുത്തുകാരനും അധ്യാപകനുമായ നാലപ്പാടന്‍ പത്മനാഭന്‍ വിളക്ക് കൊളുത്തി നിര്‍വഹിച്ചു. സംഘടനയുടെ സെക്രട്ടറി പ്രമോദ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് മണി പി.ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ ശ്രീധരന്‍ എ.സി ആശംസകള്‍ നേര്‍ന്നു. രാജന്‍ നന്താലന്‍, സജീവന്‍, ശ്രീധരന്‍ കിഴക്കേടത്ത്, രവി കൊമ്മേരി, ജയരാജ്, രാമകൃഷ്ണന്‍, ലക്ഷ്മണന്‍, മോഹനന്‍ ടി.വി, പ്രകാശന്‍, രാജേഷ് ചോറപ്പന്‍, രതീഷ് കതിരൂര്‍, സിജു, സുനില്‍ കുമാര്‍, പ്രജിത് കുമാര്‍, ബാബു ഗണേഷ്, ലക്ഷ്മണന്‍ പട്ടാണി, അനില്‍ പിലിക്കോട് ഉള്‍പ്പെടെ എക്സിക്യുട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. 19 വര്‍ഷമായി ചാരിറ്റി പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ സീക്ക വര്‍ഷാവര്‍ഷങ്ങളില്‍ കേരളത്തിലും യു.എ.ഇലും സീക്ക കുടുംബാംഗങ്ങളുടെ ഇടയിലുള്ള കുട്ടികള്‍ക്കായി വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനങ്ങളും നല്‍കി വരുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കി വരുന്നു.