ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ‘ഇതിഹാസം’ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പ്രകാശനം ചെയ്തു

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ‘ഇതിഹാസം’ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: 41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ‘ഇതിഹാസം’ എന്ന പുസ്തകം യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പ്രകാശനം ചെയ്തു. കെ.പി.കെ വേങ്ങര പുസ്തകം ഏറ്റുവാങ്ങി. ഉമ്മന്‍ചാണ്ടി നിയമസഭയിലെ അര നൂറ്റാണ്ടിനെ ആസ്പദമാക്കി വീക്ഷണം പ്രസിദ്ധീകരിച്ച ‘ഇതിഹാസം’ എന്ന പുസ്തകം 41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ശ്രദ്ധേയമായ പ്രസിദ്ധീകരണം ആണെന്ന്‌ എം.എം ഹസ്സന്‍ അഭിപ്രായപ്പെട്ടു.
തന്റെ രാഷ്ട്രീയ പൊതുപ്രവര്‍ത്തന കാലഘട്ടത്തില്‍ ഉടനീളം ഉമ്മന്‍ചാണ്ടിയുടെ സജീവസാന്നിധ്യം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി ഇരിക്കെ നടപ്പിലാക്കിയ കാരുണ്യ ചികിത്സാ പദ്ധതി, കുട്ടികള്‍ക്കായുള്ള ചികിത്സാ പദ്ധതികള്‍, ജനസമ്പര്‍ക്ക പരിപാടി എന്നിവ അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളുടെ ശ്രദ്ധേയമായ ഉദാഹരണമാണ് എന്ന് എം.എം ഹസ്സന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ പലതും അടിസ്ഥാനരഹിതമാണ് എന്നും ആശങ്കപ്പെടേണ്ടതായ ഒന്നുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ചിരന്തന പബ്ലിക്കേഷന്‍സ് ആണ് പുസ്തക പ്രകാശനത്തിന് നേതൃത്വം നല്‍കിയത്. ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് ചീഫ് എല്‍വിസ് ചുമ്മാര്‍ അവതരണം നല്‍കി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ബോര്‍ഡ് ഡയരക്ടര്‍ മുരളീധരന്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഡോ. തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *