കോഴിക്കോട്: നാടിനെ അതിഭീകരമായി പിടികൂടിയിരിക്കുന്ന ലഹരിയുടെ നീരാളിപിടുത്തത്തില്‍ നിന്ന് രക്ഷിക്കാനും സമൂഹത്തിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കുന്നതിനും സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ ലഹരിക്കെതിരേ ക്രിയാത്മകമായ രീതിയില്‍ പ്രവര്‍ത്തിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മദ്യം ഉള്‍പ്പെടെയുള്ള മുഴുവന്‍ ലഹരി വസ്തുക്കള്‍ക്കെതിരെയും പ്രതിരോധം തീര്‍ക്കുകയും ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായത്‌കൊണ്ട് ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിഷ്‌ക്രിയത്വം വെടിഞ്ഞ് കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. ലഹരി നിര്‍മാര്‍ജന സമിതിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.എന്‍.എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി സൈഫുദ്ദീന്‍ വലിയകത്ത് റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ഇമ്പിച്ചി മമ്മു ഹാജി, എം.കെ.എ ലത്തീഫ്, ഉമ്മര്‍ വിളക്കോട്, അബു ഗൂഡലായ്, പി.പി.എ അസീസ്, ഹുസൈന്‍ കമ്മന, ഷാജു തോപ്പില്‍, മജീദ് ഹാജി വടകര, അഷ്‌റഫ് കോടിയില്‍, ജമാലുദ്ദീന്‍ കൂടല്ലൂര്‍, വനിതാ വിങ് ഭാരവാഹികളായ പി സഫിയ, കെ.മറിയം ടീച്ചര്‍, ഷാജിത നൗഷാദ്, സീമ യഹയ, ടി.കെ സീനത്ത്, എംപ്ലോയീസ് വിങ് ഭാരവാഹികളായ എ.എം അബൂബക്കര്‍, അലവി കുട്ടി മാസ്റ്റര്‍, വിദ്യാര്‍ത്ഥി വിങ് ചെയര്‍മാന്‍ അനസ് കോഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു. കെ.എച്ച്.എം അഷറഫ് (തിരുവനന്തപുരം), പി.പി മുഹമ്മദ് കുട്ടി (കോട്ടയം), അഷ്‌റഫ് കോരങ്ങാട് (കോഴിക്കോട് സൗത്ത്), മൂസ്സാന്‍ പാട്ടില്ലത്ത് (കാസര്‍ക്കോട്), മുഹമ്മദ് ഇരുമ്പ് പാലം(ഇടുക്കി) എന്നിവരെ പുതിയ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുത്തു.