ഫുട്‌ബോളുകള്‍ വിതരണം ചെയ്തു

ഫുട്‌ബോളുകള്‍ വിതരണം ചെയ്തു

കോഴിക്കോട്: വണ്‍ മില്യന്‍ ഗോള്‍ ക്യാമ്പയിന്‍ 2022ന്റെ ഭാഗമായി ജില്ലയില്‍ 72 സെന്ററുകളില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ പരിശിലനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ വിതരണോദ്ഘാടനം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍, ക്രസന്റ് ഫുട്‌ബോള്‍ അക്കാദമി കോച്ച് ഫായിസിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ അദ്ധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സുലൈമാന്‍ എസ് സ്വാഗതവും ഇ. കോയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സി.കെ.ജയചന്ദന്‍ , പി.ടി. അഗസ്റ്റിന്‍, സജേഷ് , ടി.എം. അബദുറഹിമാന്‍ , സി. പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *