പദവിയുടെ മാന്യത ഗവര്‍ണര്‍ കളഞ്ഞുകുളിച്ചു, അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം: കെ. മുരളീധരന്‍

പദവിയുടെ മാന്യത ഗവര്‍ണര്‍ കളഞ്ഞുകുളിച്ചു, അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം: കെ. മുരളീധരന്‍

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആ പദവിയുടെ മാന്യത കളഞ്ഞുകുളിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എന്തും വിളിച്ചുപറയാവുന്ന നിലയില്‍ ഗവര്‍ണര്‍ എത്തി. അദ്ദേഹത്തിന്റെ മാനസികനില പരിശോധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറക്കി വിടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. മാധ്യമങ്ങളെ വിലക്കുന്നതിനോട് യു.ഡി.എഫിന് യോജിപ്പില്ല.

അഹംഭാവത്തിന് കയ്യും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രന്‍. കത്ത് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ ആര്യ രാജേന്ദ്രന് യോഗ്യതയില്ല. തിരുവനന്തപുരം മേയര്‍ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *