നാദാപുരം: നാദാപുരത്ത് ജലനിധിയുമായി സഹകരിച്ച് വീടുകളിലെ ജലസ്രോതസ്സുകളിലുള്ള ശുദ്ധത പരിശോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാദാപുരത്ത് 22 വാര്‍ഡുകളിലായി 10,800 വീടുകളിലെ കിണര്‍ വെള്ളമാണ് പരിശീലനം ലഭിച്ച ജലമിത്രങ്ങള്‍ ഫീല്‍ഡില്‍ പോയി പരിശോധിച്ച് റിസള്‍ട്ട് മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തി കോപ്പി വീട്ടുകാര്‍ക്ക് നല്‍കുക. വെള്ളത്തിലെ 12 ഘടകങ്ങളാണ് പരിശോധിക്കുക.
കോളിഫാം ബാക്ടീരിയയുടെ പരിശോധന റിസള്‍ട്ട് 24 മണിക്കൂറിന് ശേഷം മാത്രമേ ലഭിക്കുകയുള്ളൂ. പി.എച്ച്, ക്ഷാരഗുണം, കാഠിന്യം, ക്ലോറൈഡ്, നൈട്രേറ്റ്, ഫ്‌ളോറൈസഡ്, ഇരുമ്പ്, അവശിഷ്ട ക്ലോറിന്‍, അമോണിയ, കലക്കം, ജൈവാണു പരിശോധന എന്നിവയാണ് സൗജന്യമായി പരിശോധിക്കുക. ഇതിന് ആവശ്യമായ പരിശോധന കിറ്റ് ലഭിച്ചിട്ടുണ്ട്.
പരിശോധനയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഒമ്പതാം വാര്‍ഡിലെ ചേലക്കാട് ചാമക്കാലില്‍ മുക്ക് പൊതുകിണറിലെ വെള്ളം പരിശോധന നടത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. ജല മിത്രങ്ങളായ സി. സബീന, സി. ജസ്‌ന എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വാര്‍ഡ് വികസന സമിതി അംഗങ്ങളായ കെ.സി വാസു, കെ.വി അബ്ദുല്ല, നന്തോത്ത് മുഹമ്മദ്, അഷ്‌റഫ് തെക്കയില്‍, വി.കെ മുജീബ് റഹ്‌മാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.