ഷിംല: നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. സംസ്ഥാനത്തെ പ്രമുഖരായ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍, സംസ്ഥാന ചുമതലയുള്ള സുധന്‍ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി അംഗത്വമെടുത്തത്.
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ധരംപാല്‍ താക്കൂര്‍, മുന്‍ സെക്രട്ടറി ആകാശ് സൈനി, മുന്‍ കൗണ്‍സിലര്‍ രാജന്‍ താക്കൂര്‍ എന്നിവരടക്കം 26 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയിരിക്കുന്നത്.