ആദര സമര്‍പ്പണവും സ്‌കോളര്‍ഷിപ്പ് വിതരണവും

ആദര സമര്‍പ്പണവും സ്‌കോളര്‍ഷിപ്പ് വിതരണവും

തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളേജ് റിട്ട. ടീച്ചേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി നോവല്‍ പുരസ്‌കാര ജേതാവ് ഡോ. ആര്‍ രാജശ്രീയെ ആദരിച്ചു. ഗവ. ബ്രണ്ണന്‍ കോളേജ് മലയാളം ബ്ലോക്ക് സെമിനാര്‍ ഹാളില്‍ നടത്തിയ യോഗം പ്രിന്‍സിപ്പാള്‍ ഡോ. സി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് പ്രൊഫ. കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെവി മഞ്ജുള മുഖ്യഭാഷണം നടത്തി.
പ്രൊഫ. വി.സി ചന്ദ്രന്‍, പ്രൊഫ. വി.രവീന്ദ്രന്‍, പ്രൊഫ. ടി.പി ഇന്ദിര, പ്രൊഫ. വി.കെ ഗിരീന്ദ്രന്‍, ഡോ. എ വത്സലന്‍ സംസാരിച്ചു. ഡോ. ആര്‍ രാജശ്രീ മറുപടി പ്രസംഗം നടത്തുകയും ചെയ്തു. ബ്രണ്ണന്‍ കോളേജിലെ 13 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയെ പ്രതിനിധീകരിച്ച് അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലും നല്‍കി വരാറുള്ള കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഫോറം സെക്രട്ടറി മേജര്‍ പി.ഗോവിന്ദന്‍ സ്വാഗതവും ജോയ്ന്റ് സെക്രട്ടറി പി. സാവിത്രി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *