അനുമതിയില്ലാതെ കെ.ജി.എഫ്-2ലെ ഗാനങ്ങള്‍ ഉപയോഗിച്ചു; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി

അനുമതിയില്ലാതെ കെ.ജി.എഫ്-2ലെ ഗാനങ്ങള്‍ ഉപയോഗിച്ചു; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി

ന്യൂഡല്‍ഹി: കെ.ജി.എഫ്-2ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കാന്‍ ബാംഗ്ലൂര്‍ കോടതി ഉത്തരവ്. ഭാരത് ജോഡോ യാത്രയുടെ ട്വിറ്റര്‍ അക്കൗണ്ടും താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ആര്‍.ടി മ്യൂസിക്കാണ് രാഹുലിനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ കേസ് കൊടുത്തത്. കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.

കന്നഡ സൂപ്പര്‍ ഹിറ്റ് സിനിമയായ കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ കോപ്പിറൈറ്റ് തങ്ങള്‍ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ പറയുന്നു. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് സംഗീത കമ്പനിയുടെ ആരോപണം. പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

Share

Leave a Reply

Your email address will not be published. Required fields are marked *