സവര്‍ണ സംവരണം: സുപ്രീം കോടതിവിധി പിന്നോക്ക സമൂഹങ്ങളോടുള്ള ഇരട്ട അനീതി

സവര്‍ണ സംവരണം: സുപ്രീം കോടതിവിധി പിന്നോക്ക സമൂഹങ്ങളോടുള്ള ഇരട്ട അനീതി

കോഴിക്കോട്: 103-ാം ഭരണഘടന ഭേദഗതിയിലൂടെ നിലവില്‍വന്ന സവര്‍ണ സംവരണത്തിന് സാധുത നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി ഭരണഘടനയുടെ അന്തസത്തക്ക് തന്നെ വിരുദ്ധമായതും ഇന്ദിര സാഹ്നി കേസടക്കമുള്ള സുപ്രീം കോടതിയുടെ തന്നെ സുപ്രധാനമായ വിധികളുടെ നഗ്‌നമായ ലംഘനവുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പിന്നോക്ക സമുദായങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സംവരണം തന്നെ പൂര്‍ണമായി പ്രായോഗവല്‍ക്കരിക്കാതിരിക്കുകയും വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ ഇപ്പോഴും വലിയ പ്രാതിനിധ്യക്കുറവ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ് സാമൂഹിക അധികാര മേഖലയില്‍ അധിക പ്രാതിനിധ്യം അനുഭവിക്കുന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് കൂടി സംവരണം നടപ്പിലാക്കുന്നത് എന്നത് പിന്നോക്ക സമുദായങ്ങളോടുള്ള ഇരട്ട അനീതിയാണ്. ചരിത്രപരമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നുവെന്ന സംവരണത്തിന്റെ അന്തസത്ത ഉറപ്പുവരുത്തുന്ന തരത്തില്‍ സവര്‍ണ വിഭാഗങ്ങളിലെ പിന്നോക്കക്കാരെ കുറിച്ച് യാതൊരു പഠനങ്ങളോ കണക്കുകളോ നിലവിലില്ലാതെ അശാസ്ത്രീയമായി നടപ്പിലാക്കിയ സംവിധാനമാണ് മുന്നോക്ക സംവരണം. സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയിലൂടെ സംഭവിച്ച സംവരണ അട്ടിമറിക്കെതിരേ മുഴുവന്‍ സംവരണ വിഭാഗങ്ങളും നീതിക്ക് വേണ്ടി നിലകൊള്ളുന്നവരും ഒരുമിച്ച് നിന്നുള്ള സാമൂഹിക-രാഷ്ട്രീയ-നിയമ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അധ്യക്ഷത വഹിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *