കോഴിക്കോട്: ജില്ലയിലെ 17 സബ് ജില്ലകളിലും ടെന്നീസ് വോളിബോള്‍ കോച്ചിങ് ക്ലിനിക്ക് ആരംഭിക്കാന്‍ ടെന്നീസ് വോളി ബോള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെക്കും ടെന്നീസ് വോളി ബോള്‍ പ്രചരിപ്പിക്കുകയാണ് ക്ലിനിക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ടെന്നീസ് വോളി ബോള്‍ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ടി.എം അബ്ദു റഹിമാന്‍ പറഞ്ഞു. ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന ഇലക്ഷന്‍ ജനറല്‍ ബോഡി യോഗത്തില്‍ ജില്ലയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.പി അബ്ദുല്‍ കരീം (പ്രസിഡന്റ്), റിഥിക്ക് സുന്ദര്‍ ( സെക്രട്ടറി), ഖയിസ് മുഹമ്മദ്, ശ്രീജു കുമാര്‍ , ഷെറിന്‍ ഷെറി ( വൈസ് പ്രസിഡന്റ് ), നിസാര്‍ ആലിയ ( ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 14 അംഗ ഭരണ സമിതിയെയാണ് തിരഞ്ഞെടുത്തത്. ജില്ലാ ചിമ്പ്യന്‍ഷിപ്പ് ഡിസംബര്‍ ആദ്യവാരം നടത്താനും തീരുമാനിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരേ യുവതലമുറയെ പിന്തിരിപ്പിക്കുന്നതിന് കായിക വിനോദോപാധികളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിപ്പിക്കേണ്ടതുണ്ട് , ഇതിന് ചിലവ് കുറഞ്ഞ ടെന്നീസ് വോളിബോള്‍ ഏറ്റവും അനുയോജ്യമാണെന്ന് പ്രസിഡന്റ് വി.പി അബ്ദുള്‍ കരീം പറഞ്ഞു.