തലശ്ശേരി: ഒരു വര്‍ഷത്തേക്ക് വരിസംഖ്യ അടച്ചിട്ട് കൃത്യമായി കോപ്പികള്‍ അയച്ചുനല്‍കാത്തതിന് ഇന്ത്യ ടുഡേയുടെ പ്രസിദ്ധീകരണമായ റീഡേര്‍സ് ഡൈജസ്റ്റ്, വരിക്കാരന് 11000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. 2021 ജൂണ്‍ മാസത്തില്‍ 999 രൂപ അടച്ച് ഓണ്‍ലൈനായി ഒരു വര്‍ഷത്തേക്ക് വരിക്കാരനായ തലശ്ശേരിയിലെ അഭിഭാഷകനും, എഴുത്തുകാരനുമായ കെ.കെ.രമേഷിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ രണ്ട് ലക്കങ്ങള്‍ മാത്രം നല്‍കി തുടര്‍ലക്കം അയച്ച് നല്‍കാത്തതിനാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പിഴയിട്ടത്. എതിര്‍കക്ഷി പരാതിക്കാരന് 11000 രൂപ നഷ്ടപരിഹാരം നല്‍കിയതിനെത്തുടര്‍ന്ന് കേസ് ഒത്ത് തീര്‍പ്പായി.