കോഴിക്കോട്: മയക്കുമരുന്നിനെതിരേ മാത്രം നടത്തുന്ന ലഹരി വിരുദ്ധ പ്രതിജ്ഞയും ക്യാമ്പയിന്‍ പ്രവര്‍ത്തനവും അപര്യാപ്തമാണെന്നും വീര്യം കുറഞ്ഞ മദ്യമെന്ന പേരില്‍ ലഹരി സാര്‍വത്രികമാകുംവിധം സര്‍ക്കാര്‍ വിപണനം നടത്തുന്ന മദ്യം കൂടുതല്‍ ആപത്കരമായതിനാല്‍ ഈ നീക്കം ഉപേക്ഷിക്കമെന്നും ലഹരി നിര്‍മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. എല്‍.എന്‍.എസ് സംസ്ഥാന സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോ മു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂര്‍, എംപ്ലോയ്‌സ് വിംഗ് ജന.സെക്രട്ടറി പി.പി അലവിക്കുട്ടി മാസ്റ്റര്‍, സി.പി ഇമ്പിച്ചി മമ്മുഹാജി, പി.പി.എ അസീസ്, ഷാജു തോപ്പില്‍, ചന്ദ്രശേഖരന്‍ പാണ്ടിക്കാട്, അബൂബക്കര്‍ എടവണ്ണ, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.പി ജസീറ, ടി.സലീന ടീച്ചര്‍, ശ്രീദേവി പ്രാക്കുന്ന്, അബൂബക്കര്‍ സുല്ലമി, സക്കീന
നജാതിയ്യ, അഷറഫ് കോടിയില്‍, അബൂബക്കര്‍ എടവണ്ണ, എന്‍.കെ.അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായി എ.എം.അബൂബക്കര്‍ പൂക്കളത്തൂര്‍ (പ്രസിഡന്റ്), പി.പി.അലവിക്കുട്ടി മാസ്റ്റര്‍ കാളികാവ് (ജന. സെക്രട്ടറി), മജീദ് അമ്പലക്കണ്ടി കോഴിക്കോട് (ട്രഷറര്‍), എ.കെ അബ്ബാസ് താമരശ്ശേരി (സീനിയര്‍ വൈസ് പ്രസിഡന്റ്), ഷുക്കൂര്‍ പത്തനംതിട്ട, ജില്ല പഞ്ചായത്ത് അംഗം വി.പി ജസീറ, വര്‍ഗീസ് തണ്ണിനാല്‍ നിലമ്പൂര്‍, എ.അബ്ദുള്ള കോയ തങ്ങള്‍ റിട്ട.ഐ.എം.ഇ, സി.എം.ഹസ്ഖര്‍ പെരുമ്പാവൂര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.ടി.ജലീല്‍ മാസ്റ്റര്‍ പാലക്കാട് (ഓര്‍ഗ.സെക്രട്ടറി), എം.എ.ഹക്കീം കൊല്ലം, എം.ദാവൂദ് ഖാന്‍ കോഴിക്കോട്, അബ്ദുറഹ്‌മാന്‍ ഫാറൂഖി പൊന്നാനി, അഡ്വ.എ.പി.ഇബ്രാഹീം എറണാംകുളം, ഡോ.നസീഫ് പി.പി.പെരിന്തല്‍മണ്ണ, എം.കെ ഇസ്മാഈല്‍ ചേലേമ്പ്ര, അബ്ദുല്‍ കരീം കൊച്ചേരി, സി.അബൂ മാസ്റ്റര്‍ ശ്രീകണ്ഠപുരം കണ്ണൂര്‍ (സെക്രട്ടറിമാര്‍) എന്നിവരെയടക്കം 33 അംഗ നിര്‍വാഹക സമിതി തിരഞ്ഞെടുത്തു.