ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള എന്തുകൊണ്ടും വ്യത്യസ്ഥത നിറഞ്ഞതാണ്. അക്ഷരങ്ങളുടെ സുല്‍ത്താനായ ഷാര്‍ജ ഭരണാധികാരി ഡോക്ടര്‍ ഹിസ് ഹൈനസ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ പുസ്തകമേളയെ ലോകത്തിലെ ഒന്നാം നമ്പര്‍ പുസ്തകമേളയാക്കി മാറ്റിയിരിക്കുന്നു. വര്‍ഷങ്ങള്‍ ഓരോന്ന് പിന്നിടുമ്പോഴും പ്രസാധകരും എഴുത്തുകാരും കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്ന കാഴ്ച്ച അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. തിങ്ങിനിറഞ്ഞ ആസ്വാദകരെയും വ്യത്യസ്തങ്ങളായ പരിപാടികളുമാണ് ദിനവും നമുക്ക് കാണാന്‍ കഴിയുന്നത്.
പുസ്തകങ്ങളെ പരിചയപ്പെടുത്തലും പുസ്തകങ്ങളിലൂടെ സഞ്ചരിച്ച് അതിലെ കഥാപാത്രങ്ങളെ രൂപാന്തരപ്പെടുത്തി സൃഷ്ടികര്‍ത്താവിനെ നമ്മളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന വളരെ മനോഹരമായ അവതരണ ശൈലികള്‍ നമുക്ക് ഇവിടെ കാണാന്‍ കഴിയും.
കൂടാതെ ഇന്ന് ലോകത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍. തിരിച്ചറിവില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍. സാങ്കേതികത്വത്തില്‍ സാധ്യതകള്‍ കണ്ടെത്തി ജീവിതവിജയം നേടുന്നതിനെ കുറിച്ചുള്ള ക്ലാസുകള്‍ തുടങ്ങിയ നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്.