നാദാപുരം: നാദാപുരം ,കല്ലാച്ചി ടൗണുകളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, നോട്ടീസുകള്‍ എന്നിവ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. പൊതുസ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്ന് കാണിച്ച് പഞ്ചായത്ത് അറിയിപ്പ് നല്‍കുകയും എടുത്തുമാറ്റേണ്ട തീയതി അവസാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്. പൊതുസ്ഥലത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങിക്കേണ്ടതും പരിപാടി കഴിഞ്ഞ ഉടനെ തന്നെ നീക്കം ചെയ്യേണ്ടതുമാണ്. 37 ബാനറുകള്‍, 220 വിനൈല്‍ ബോര്‍ഡുകള്‍ , വലിയ 18 പരസ്യ ബോര്‍ഡുകള്‍, തൂണുകളില്‍ കെട്ടിയ 300ല്‍ അധികം ചെറിയ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെ സൈന്‍ ബോര്‍ഡുകളും നീക്കം ചെയ്തു. പ്രവര്‍ത്തനത്തിന് നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, പഞ്ചായത്ത് ഉദ്യോഗസ്ഥരായ വി.എന്‍.കെ സുനില്‍കുമാര്‍, പി.പി സന്തോഷന്‍, ചന്ദ്രന്‍, കെ.ടി.കെ അഷ്‌റഫ് എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് അനുവാദം ഇല്ലാതെ ബോര്‍ഡുകള്‍, കൊടികള്‍ മറ്റ് പരസ്യ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചാല്‍ പിഴ അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.