മാഹി: അസീസ് മാഹിയുടെ വന്യജീവി ഫോട്ടോ എക്‌സിബിഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ ആദ്യ വില്‍പന മാഹി ലയണ്‍സ് ക്ലബ്ബ് ഡയരക്ടര്‍ ടി. രമേഷിന് നല്‍കി, പ്രൊഫസര്‍ പി. ജയേന്ദ്രന്‍ നിര്‍വഹിച്ചു. മാഹി ലയണ്‍സ് ക്ലബിന്റെയും ലയണ്‍സ് ഡിസ്ട്രിക്ടിന്റെയും (318 E) ആഭിമുഖ്യത്തില്‍ പ്രദര്‍ശനത്തിലുള്‍പ്പെട്ട ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കൈമാറുന്നതില്‍ നിന്നും സമാഹരിക്കുന്ന തുക മലബാര്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക്ക് വിഭാഗത്തിന് കൈമാറുന്നതായിരിക്കുമന്ന് സംഘാടകര്‍ അറിയിച്ചു. 11ന് നടക്കുന്ന ചിത്രകലയും ഫോട്ടോഗ്രാഫിയും എന്ന വിഷയത്തില്‍ പ്രശസ്ത ചിത്രകാരനും ലളിതകലാ അകാദമി വൈസ് ചെയര്‍മാന്‍ എബി. എന്‍.ജോസഫ് വിഷയാവതരണം നടത്തും. ലയണ്‍ 318 E ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി. സുധീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും . മാഹി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. വിജേഷ് അടിയേരി അധ്യക്ഷത വഹിക്കും. അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ സജിത്ത് നാരായണന്‍ , രാജേഷ് .വി.ശിവദാസ് എന്നിവര്‍ ആശംസകള്‍ നേരും. മാഹി ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി എ. രാജേന്ദ്രന്‍ നന്ദി പറയും.