കോഴിക്കോട്: ക്ഷീര കര്‍ഷക കോണ്‍ഗ്രസ് (INTUC) ജില്ലാ കമ്മറ്റി യോഗം സംസ്ഥാന കമ്മറ്റി അംഗം അനില്‍ തലകുളത്തൂര്‍ ഉദ്ഘാടനം ചെയ്തു. കാലിത്തീറ്റ വില വര്‍ധനവ് പിന്‍വലിക്കണമെന്നും പാല്‍ വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ട് മലബാര്‍ മില്‍മ ഡയറിക്ക് മുന്‍പില്‍ 23ന് ധര്‍ണ നടത്തും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ഹരിദാസ കുറുപ്പ് അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കണ്ണോത്ത് വടകര, സുരേഷ്, സന്തോഷ്ബാബു മുണ്ടക്കന്‍, രാധാകൃഷ്ണന്‍ പെരുമണ്ണ, ബൈജു കോടഞ്ചേരി , രവി വിക്കുറ്റി, ഗംഗാധരന്‍, സുധാകരന്‍ പാലാഴി, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.