കോഴിക്കോട്: മര്‍കസ് ഖുര്‍ആന്‍ അകാദമി ക്യാമ്പസായ പാറപ്പള്ളി മാലിക് ദീനാര്‍ സംഘടിപ്പിച്ച ക്യൂ കൗന്‍ ഖുര്‍ആന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ പുതിയകാല വായനകളെ പൊതുസമൂഹത്തിന് മുന്നില്‍ മികച്ചരൂപത്തില്‍ അവതരിപ്പിച്ച സൃഷ്ടികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. സ്‌പെഷ്യല്‍ അവാര്‍ഡ് ജേതാവായി മര്‍കിന്‍സ് ബാംഗ്ലൂര്‍ വിദ്യാര്‍ഥി ഹാഫിള് റഷാദ് പരപ്പന്‍പോയിലും സോഷ്യല്‍ ട്വീറ്റ് അവാര്‍ഡ് ജേതാവായി മര്‍കസ് ജൂനിയര്‍ ശരിഅത്ത് വിദ്യാര്‍ഥി ഹാഫിള് ബിശ്ര്‍ സുല്‍ത്താന്‍ ബത്തേരിയും തിരഞ്ഞെടുക്കപ്പെട്ടു.
ഓഗസ്റ്റ് 25 26 തീയതികളിലാണ് പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ വിദ്യാര്‍ഥി യൂണിയന്‍ അന്നബഇന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രഗല്‍ഭരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ 12 സമകാല വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ചര്‍ച്ച ചെയ്യപ്പെട്ട മുഴുവന്‍ വിഷയങ്ങളെയും അപഗ്രഥിച്ചുള്ള മികച്ച പ്രൊജക്റ്റാണ് സ്‌പെഷ്യല്‍ അവാര്‍ഡിന് പരിഗണിച്ചത്. കോണ്‍ഫറന്‍സിനെ കുറിച്ചുള്ള ഏറ്റവും മനോഹരമായ അനുഭവക്കുറിപ്പ് സോഷ്യല്‍ അവാര്‍ഡിനും തെരഞ്ഞെടുത്തു. അവാര്‍ഡ് ജേതാക്കളെ സ്ഥാപന മാനേജ്‌മെന്റ് അനുമോദിച്ചു.