കോട്ടക്കല്‍: അര്‍ബുദ സൂചകങ്ങളായ ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുകയും ആധുനിക സാങ്കേതിക വിദ്യ ഏറെ മുന്നേറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ രോഗ നിര്‍ണയത്തിനും ചികിത്സയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് സമൂഹം ആവശ്യപ്പെടുന്നതെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാന്‍സര്‍ അവബോധ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നവര്‍. കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷറ ഷബീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഓണററി മെഡിക്കല്‍ അഡൈ്വസര്‍ മോഡേണ്‍ മെഡിസിന്‍ ഡോ. പി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം വാരിയര്‍ ആമുഖ പ്രഭാഷണം നടത്തി. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആയൂര്‍വേദം ഡോ.കെ.എം മധു വിഷയാവതരണം നടത്തി. ട്രസ്റ്റിയും ആര്യവൈദ്യശാല അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ.കെ. മുരളീധരന്‍ ഉപസംഹാര അവതരണം നടത്തി. ചീഫ് ക്ലിനിക്കല്‍ റിസര്‍ച്ച് ഡോ. പി.ആര്‍ രമേഷ്, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മു പുതിക്കിടി ആശംസകള്‍ നേര്‍ന്നു. ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് കെ. ലേഖ സ്വാഗതവും സീനിയര്‍ മാനേജര്‍ പി.പി രാജന്‍ നന്ദിയും പറഞ്ഞു.