ന്യൂമാഹി: മയ്യഴി സ്വദേശിയും പ്രശസ്ത വനഛായാഗ്രാഹകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അസീസ് മാഹിയുടെ കാടിന്റെ നിറങ്ങള്‍ എന്ന പുസ്തക പ്രകാശനത്തിന്റെയും ചിത്ര പ്രദര്‍ശനത്തിന്റെയും ഭാഗമായി 12 വരെ നീണ്ടു നില്‍ക്കുന്ന സെമിനാറിന് ന്യൂ മാഹി മലയാള കലാഗ്രമത്തില്‍ തുടക്കം കുറിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ പ്രദീപ് ചൊക്ലി നിര്‍വ്വഹിച്ചു. സജിത്ത് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.വന്യ ജീവി ഗവേഷകനും ഗ്രന്ഥകാരനും ഫോട്ടോഗ്രാഫറുമായ എച്ച്.ബൈജു ആനയമ്മയുടെ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. സത്യന്‍ കേളോത്ത്, എം.രാധാകൃഷ്ണന്‍ സംസാരിച്ചു. വനചിത്രങ്ങളുടെ 100 പാദമുദ്രകള്‍ പ്രദര്‍ശനം 13 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കലാഗ്രാമം എം.ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായിരിക്കും. 13ന് വൈകീട്ട് നടക്കുന്ന സമാപന പരിപാടിയോടെ പ്രദര്‍ശനത്തിന് തിരശ്ശീല വീഴും.