തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തരും തമ്മിലാണ് കയ്യാങ്കളി. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെ പൂട്ടിയിട്ടു. ഇത് ചോദ്യം ചെയ്ത് സി.പി.എം കൗണ്‍സിലര്‍മാരും എത്തിയതോടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു.
ഇന്ന് രാവിലെ മുതല്‍ പ്രതിഷേധം നടക്കുന്നുണ്ട്. രാവിലെ നടന്ന പ്രതിഷേധത്തിനിടെ പൂട്ടിയിട്ടതാണ് ഇത്ര വലിയ സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. ഗ്രില്‍ തുറക്കണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതര്‍ തയ്യാറായില്ല. മേയര്‍ എത്തിയ സമയത്തും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ മുറി പൂട്ടിയിട്ടത്.
ഇടയ്ക്ക് കല്ല് ഉപയോഗിച്ച് പൂട്ട് പൊളിക്കാനുള്ള ശ്രമവും നടത്തി. പ്രധാന ഗേറ്റ് പൊലീസും അടച്ചിരിക്കുകയാണ്. ഇതിനിടെ കോര്‍പ്പറേഷനില്‍ സേവനങ്ങള്‍ ലഭിക്കാനായെത്തിയ പ്രായമാവര്‍ ഉള്‍പ്പെട്ടയുള്ളവര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ ഓഫിസില്‍ അദ്ദേഹത്തെ കാണാന്‍ എത്തിയ വൃദ്ധയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്രതിഷേധം കണ്ട് ഭയന്ന് ഇരിക്കുകയാണ് ഇവര്‍. ഇവര്‍ക്കും പുറത്തുകടക്കാനാകാത്ത അവസ്ഥയാണ്.
ബി.ജെ.പി വനിതാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ട്. ഇതിനിടെ ഇവിടേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും വൈകാതെ എത്തും. ഇരു മുന്നണികളുടെയും പ്രതിഷേധം മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനിടെ ഒരു കണ്ണന്‍മൂലയിലെ കൗണ്‍സിലര്‍ക്ക് ശരണ്യക്ക് പരിക്കേറ്റു. സി.പി.എം – ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പരുക്കേറ്റത്. കോര്‍പ്പറേഷന് മുന്നില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ സമരവും നടക്കുന്നുണ്ട്.