എന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്; എല്ലാം തീരുമാനിക്കേണ്ടതും പാര്‍ട്ടിയാണ്: ആര്യ രാജേന്ദ്രന്‍

എന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്; എല്ലാം തീരുമാനിക്കേണ്ടതും പാര്‍ട്ടിയാണ്: ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ താന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. എന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. താന്‍ രാജിവയ്ക്കണമെന്ന ആവശ്യം താമാശ മാത്രമാണെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാല്‍ സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നത് ശരിയായ നടപടിയല്ല. ജനങ്ങളെ ദ്രോഹിക്കുന്നു. കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡി.ആര്‍ അനിലിന്റെ കത്ത് അദ്ദേഹത്തിന്റേതാണെന്ന് പറഞ്ഞിട്ടുണ്ട്. കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്. ശരി തെറ്റുകള്‍ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു.

കത്ത് വിവാദം പാര്‍ട്ടിയും പോലിസും അന്വേഷിക്കും. താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്. സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും. അതേസമയം, മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.

Share

Leave a Reply

Your email address will not be published. Required fields are marked *